Monday, October 8, 2012
മ്യൂസിയോളജി പിജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
തൃപ്പൂണിത്തുറ: ഹില്‍പാലസ് മ്യൂസിയത്തില്‍ കേരള സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍സര്‍വേഷന്‍ എന്നീ വിഷയങ്ങളില്‍ ഒരുവര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 35 ശതമാനം മാര്‍ക്ക്). കെമിസ്ട്രി ഒരു വിഷയമായുള്ള സയന്‍സ് ബിരുദമാണ് കണ്‍സര്‍വേഷന്‍ കോഴ്സിലേക്കുള്ള അടിസ്ഥാന യോഗ്യത. അപേക്ഷാഫോറം 100 രൂപയ്ക്ക് ഹില്‍പാലസിലുള്ള സെന്ററിന്റെ ഓഫീസില്‍ ലഭിക്കും. തപാലില്‍ ലഭിക്കാന്‍ ഡീന്‍ അക്കാദമിക് അഫയേഴ്സ്, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തൃപ്പൂണിത്തുറ ശാഖയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റും സ്വന്തം മേല്‍വിലാസം എഴുതി അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച കവറും സഹിതം അക്കാദമിക് ഡീന്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, ഹില്‍പാലസ്, തൃപ്പൂണിത്തുറ-682301 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20. ഫോണ്‍: 0484-2776374.
http://www.deshabhimani.com/newscontent.php?id=210263
എംസിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍
തിരു: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 13ന് രാവിലെ പത്തുമുതല്‍ 12 വരെ എംസിഎ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
വെബ്സൈറ്റിലെ നിര്‍ദിഷ്ടപേജില്‍ ആപ്ലിക്കേഷന്‍ നമ്പരും ജനത്തീയതിയും കൃത്യമായി നല്‍കിയതിനുശേഷം Get Admit Card'ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ഈ അഡ്മിറ്റ് കാര്‍ഡുമായാണ് അപേക്ഷകന്‍ പരീക്ഷാഹാളില്‍ ഹാജരാകേണ്ടത്. തപാല്‍ വഴി അഡ്മിറ്റ് കാര്‍ഡ്വിതരണംചെയ്യുന്നതല്ല. ചില വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ അപാകതകള്‍ വന്നിട്ടുണ്ട്. അവര്‍ അഡ്മിറ്റ് കാര്‍ഡിനായുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷയിലെ ന്യൂനതകളുടെ വിശദാംശങ്ങള്‍ ദൃശ്യമാകുന്നതാണ്. അത്തരം വിദ്യാര്‍ഥികള്‍ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള രേഖകള്‍ 11ന് വൈകിട്ട് അഞ്ചിനകം ഈ ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ്പ്ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം.
എല്‍എല്‍ബി: പുനഃപ്രവേശനത്തിന് അപേക്ഷിക്കാം
തിരു: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര/ത്രിവത്സര എല്‍എല്‍ബി കോഴ്സുകളുടെ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്ററുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിലുള്ള സിലബസ് പ്രകാരം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനും തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ച്കൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും വേണ്ടി 20 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃക കോളേജ് ഓഫീസില്‍നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ്ടു/ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും എല്‍എല്‍ബി അവസാനമെഴുതിയ പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെ ശരിപ്പകര്‍പ്പും ഉണ്ടായിരിക്കണം. കോളേജില്‍ പുനഃപ്രവേശനം നേടുന്നതിനുള്ള അവസാനതീയതി നവംബര്‍ 15. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശൂര്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെ കോപ്പിയും അടക്കം ചെയ്തിരിക്കണം.
http://www.deshabhimani.com/newscontent.php?id=210718
Subscribe to:
Comments (Atom)