Monday, October 8, 2012

മ്യൂസിയോളജി പിജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം



     തൃപ്പൂണിത്തുറ: ഹില്‍പാലസ് മ്യൂസിയത്തില്‍ കേരള സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍സര്‍വേഷന്‍ എന്നീ വിഷയങ്ങളില്‍ ഒരുവര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 35 ശതമാനം മാര്‍ക്ക്). കെമിസ്ട്രി ഒരു വിഷയമായുള്ള സയന്‍സ് ബിരുദമാണ് കണ്‍സര്‍വേഷന്‍ കോഴ്സിലേക്കുള്ള അടിസ്ഥാന യോഗ്യത. അപേക്ഷാഫോറം 100 രൂപയ്ക്ക് ഹില്‍പാലസിലുള്ള സെന്ററിന്റെ ഓഫീസില്‍ ലഭിക്കും. തപാലില്‍ ലഭിക്കാന്‍ ഡീന്‍ അക്കാദമിക് അഫയേഴ്സ്, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തൃപ്പൂണിത്തുറ ശാഖയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റും സ്വന്തം മേല്‍വിലാസം എഴുതി അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച കവറും സഹിതം അക്കാദമിക് ഡീന്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, ഹില്‍പാലസ്, തൃപ്പൂണിത്തുറ-682301 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20. ഫോണ്‍: 0484-2776374.
http://www.deshabhimani.com/newscontent.php?id=210263

എംസിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍


     തിരു: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 13ന് രാവിലെ പത്തുമുതല്‍ 12 വരെ എംസിഎ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

     വെബ്സൈറ്റിലെ നിര്‍ദിഷ്ടപേജില്‍ ആപ്ലിക്കേഷന്‍ നമ്പരും ജനത്തീയതിയും കൃത്യമായി നല്‍കിയതിനുശേഷം Get Admit Card'ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ഈ അഡ്മിറ്റ് കാര്‍ഡുമായാണ് അപേക്ഷകന്‍ പരീക്ഷാഹാളില്‍ ഹാജരാകേണ്ടത്. തപാല്‍ വഴി അഡ്മിറ്റ് കാര്‍ഡ്വിതരണംചെയ്യുന്നതല്ല. ചില വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ അപാകതകള്‍ വന്നിട്ടുണ്ട്. അവര്‍ അഡ്മിറ്റ് കാര്‍ഡിനായുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷയിലെ ന്യൂനതകളുടെ വിശദാംശങ്ങള്‍ ദൃശ്യമാകുന്നതാണ്. അത്തരം വിദ്യാര്‍ഥികള്‍ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള രേഖകള്‍ 11ന് വൈകിട്ട് അഞ്ചിനകം ഈ ഓഫീസില്‍ സമര്‍പ്പിക്കണം.

     കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ്പ്ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

എല്‍എല്‍ബി: പുനഃപ്രവേശനത്തിന് അപേക്ഷിക്കാം


     തിരു: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര/ത്രിവത്സര എല്‍എല്‍ബി കോഴ്സുകളുടെ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്ററുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിലുള്ള സിലബസ് പ്രകാരം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനും തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ച്കൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും വേണ്ടി 20 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃക കോളേജ് ഓഫീസില്‍നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ്ടു/ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും എല്‍എല്‍ബി അവസാനമെഴുതിയ പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെ ശരിപ്പകര്‍പ്പും ഉണ്ടായിരിക്കണം. കോളേജില്‍ പുനഃപ്രവേശനം നേടുന്നതിനുള്ള അവസാനതീയതി നവംബര്‍ 15. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശൂര്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെ കോപ്പിയും അടക്കം ചെയ്തിരിക്കണം.
http://www.deshabhimani.com/newscontent.php?id=210718

Tuesday, September 25, 2012

ബി.കോം പ്രായോഗിക പരീക്ഷ

       കേരള സര്‍വകലാശാല മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്‌.എസ്‌) പ്രായോഗിക പരീക്ഷയുടെ സി.ഇ മാര്‍ക്കുകള്‍ ഒക്‌ടോബര്‍ അഞ്ചിന്‌ മുമ്പ്‌ പരീക്ഷാ കണ്‍ട്രോളര്‍ക്ക്‌ സമര്‍പ്പിക്കണം.

നീറ്റ്: ദേശീയപരീക്ഷ നവംബര്‍ 23 മുതല്‍


     കണ്ണൂര്‍: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കാന്‍ ഇനി "നീറ്റ്" (NATIONAL ELIGIBILITY CUM ENTRANCE TEST) പരീക്ഷ പാസാകണം. ഇതില്‍ നിശ്ചിത ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് ഇനി മെഡിക്കല്‍ കോളേജുകളില്‍ പിജി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കില്ല. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ നീറ്റ് പരീക്ഷകളുടെ ചുമതല വഹിക്കും.

ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ്


     തിരു: മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 2012-13ല്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിന്റെ ഇന്റര്‍വ്യു 29ന് രാവിലെ 10 മുതല്‍ നടത്തും. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഒന്നുമുതല്‍ 250 വരെയുള്ള എല്ലാ പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികളും, എല്ലാ ആണ്‍കുട്ടികളും (ഇരുപതാം തീയതി കൗണ്‍സലിങ് കഴിഞ്ഞ് അഡ്മിഷന്‍ എടുത്തവര്‍ വരേണ്ടതില്ല) അന്നേ ദിവസം ഇന്റര്‍വ്യുവിന് ഹാജരാകണം. പുതുതായി അപേക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂവിന് ഹാജരാകാം.

     പ്രോസ്പെക്ടസില്‍ പറയുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. ഈ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കില്ല. മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍വച്ച് ഇന്റര്‍വ്യു നടത്തും. റാങ്ക് ലിസ്റ്റിലുള്ള എല്ലാ പട്ടികജാതി/വര്‍ഗ വിഭാഗക്കാരും എല്ലാ ആണ്‍കുട്ടികളും ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. വിവരങ്ങള്‍ക്ക് www.dme. kerala. gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാം.
http://www.deshabhimani.com/newscontent.php?id=206877

ഇന്ത്യന്‍ ഓയിലില്‍ 400 ഒഴിവുകള്‍


     രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ഐ.ഒ.സി.എല്‍) 400 ഒഴിവുകളുണ്ട്. 250 ഗ്രാജ്വേറ്റ് എഞ്ചിനിയര്‍മാരുടെയും 150 അസിസ്റ്റന്റ് ഓഫീസര്‍മാരുടെയും ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി വിഭാഗങ്ങളിലാണ് ഓഫീസര്‍ തസ്തികയില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുള്ളത്.

ഹൈകോടതി ഇലക്ട്രീഷ്യന്‍ പരീക്ഷ 22ന്

     കൊച്ചി: കേരള ഹൈകോടതിയിലെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ എറണാകുളത്ത് ഹൈകോടതി ഓഡിറ്റോറിയത്തില്‍വെച്ച് ഈ മാസം 22ന് രാവിലെ 10 മുതല്‍ 11.15 വരെ നടത്തും. യോഗ്യതയുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും അഡ്മിഷന്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ 0484 2562235 നമ്പറില്‍ ബന്ധപ്പെടണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
http://madhyamam.in/news/191747/120920

ബെല്ലില്‍ 150 ഒഴിവുകള്‍


    ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) പ്രൊബേഷണറി എഞ്ചിനീയര്‍മാരുടെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (ഇ.സി)-80, മെക്കാനിക്കല്‍ എഞ്ചിനീയറിങ് (എം.സി)- 25, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.എസ്)-45 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

     2013ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങളറിയാന്‍ www.bel-india.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഗേറ്റ് 2013ന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഇതേ സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബെല്ലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി-14.
http://madhyamam.in/news/191878/120922

സിംബയോസില്‍ മാനേജ്മെന്‍റ് കോഴ്സ്: നവംബര്‍ 20വരെ അപേക്ഷിക്കാം


     സിംബയോസിസ്, പുണെ വിവിധ മാനേജ്മെന്‍റ് ബിരുദാനന്തര കോഴ്സുകളിലേക്കുള്ള സിംബയോസിസ് നാഷനല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റിന് (സ്നാപ്സ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്‍റിലെ വിവിധ കമ്പ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മീഡിയ കമ്യൂണിക്കേഷന്‍, ഹ്യൂമാനിറ്റീസ്, ടെക്നോളജി തുടങ്ങിയ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
     യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്ക് നേടിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

സ്റ്റൈപ്പന്റേടുകൂടി പ്രൊഫഷണല്‍ ഡവലപ്മെന്‍്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനു പഠിക്കാന്‍ അവസരം


    കോഴിക്കോട്: കേരള സര്‍ക്കാരിന്റെകീഴിലുള്ള സ്വയംഭരണസ്ഥാപനമായ സെന്‍്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍്റ് എജുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (ക്രെസ്റ്റ്) കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി/ഒ. ബി.സി വിഭാഗങ്ങളിലെ ബിരുദധാരികളില്‍ നിന്നും അഞ്ചുമാസത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ ഡവലപ്മെന്‍്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍്റ് ലഭിക്കും.

ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


     തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ സംസ്ഥാന സിലബസില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് പഠിച്ച് എല്ലാ വിഷയത്തിനും എപ്ളസ് ഗ്രേഡ് നേടിയ എച്ച്.എസ്.സി/പ്ളസ്ടു/ഐ.ടി.ഐ/പോളിടെക്നിക്/വി.എച്ച്.എസ്.ഇ കോഴ്സുകളിലേതിലെങ്കിലും തുടര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു.
കോളജ് വിദ്യാഭ്യാസവകുപ്പിന്‍െറ സ്കോളര്‍ഷിപ് വെബ്സൈറ്റായ www.dcescholarship.kerala.gov.inള്‍ന്ത District Merit Schloarship(DMS) എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. എച്ച്.എസ്.സി/പ്ളസ്ടു/ഐ.ടി.ഐ/പോളിടെക്നിക്/വി.എച്ച്.എസ്.ഇ കോഴ്സിന് പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 1250 രൂപ ലഭിക്കും. തുടര്‍വിദ്യാഭ്യാസത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴ് വര്‍ഷം വരെ സ്കോളര്‍ഷിപ് പുതുക്കാം.

മെഡിക്കല്‍ പി.ജി ദേശീയ ഏകീകൃത പ്രവേശ പരീക്ഷ നവംബര്‍ 23 മുതല്‍


      ന്യൂദല്‍ഹി: മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള ദേശീയ ഏകീകൃത പ്രവേശ പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ (നീറ്റ്) പി.ജി നവംബര്‍ 23 മുതല്‍ ഡിസംബര്‍ ആറു വരെ രാജ്യത്ത് 33 കേന്ദ്രങ്ങളില്‍ നടത്തും. എം.ഡി, എം.എസ്, ഇതര മെഡിക്കല്‍ പി.ജി ഡിപ്ളോമ കോഴ്സുകള്‍ക്ക് പ്രവേശം നേടുന്നതിന് ദേശീയ പരീക്ഷാ ബോര്‍ഡ് നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശ പരീക്ഷയാണ് നീറ്റ്.

Wednesday, September 12, 2012

സൗദി ആരോഗ്യമന്ത്രാലയത്തില്‍ നഴ്സുമാരുടെ ഒഴിവ്


    തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ നിയമനത്തിനായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്സി നഴ്സുമാരെയും എം.എസ്സി നഴ്സുമാരെയും (സ്ത്രീകള്‍ മാത്രം), 12, 13 തീയതികളില്‍ ദല്‍ഹിയിലും 15, 16 തീയതികളില്‍ ബംഗളൂരുവിലും 18, 19 തീയതികളില്‍ കൊച്ചിയിലും ഒഡേപെക് മുഖേന ഇന്‍റര്‍വ്യു ചെയ്യും.
    പരമാവധി വയസ്സ്: 40 വരെ. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0471 2576314/ 19, വെബ്സൈറ്റ്: www.odepc.kerala.gov.in.

ആര്‍മിയില്‍ അധ്യാപക നിയമനം


     കോഴിക്കോട്: ഇന്ത്യന്‍ ആര്‍മി എജുക്കേഷന്‍ കോറില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സ്, വൈ ഗ്രൂപ്പിലേക്കുള്ള ഹവില്‍ദാര്‍ നിയമനത്തിന് കര്‍ണാടക, കേരളം, ലക്ഷദ്വീപ്, മാഹി നിവാസികളായ 20നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ, ശാരീരിക യോഗ്യതയുള്ളവര്‍ക്കായി നവംബര്‍ 25ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷ നടക്കും. ഒക്ടോബര്‍ അഞ്ചിനു മുമ്പ് ബന്ധപ്പെട്ട ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
     കേരളം, ലക്ഷദ്വീപ്, മാഹി മേഖലകളിലുള്ളവര്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസിലോ കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2351762, 0495-2383953 നമ്പറുകളില്‍ ബന്ധപ്പെടണം.

Sunday, September 9, 2012

ജെ.ആര്‍.എഫ് നെറ്റ് ഡിസംബര്‍ 23ന്


    ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും(ജെ.ആര്‍.എഫ്) ലക്ചര്‍ഷിപ്പ് അര്‍ഹതാ നിര്‍ണയത്തിനുമുള്ള (നെറ്റ്) സി.എസ്.ഐ.ആര്‍- യു.ജി.സി പരീക്ഷ ഡിസംബര്‍ 23നു നടത്തും. നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ലക്ചര്‍ഷിപ്പ് യോഗ്യത ലഭിക്കും.

    ഗവേഷണ സ്‌കോളര്‍ഷിപ്പിനും ലക്ചര്‍ഷിപ്പിനും വേണ്ടിയുള്ള പരീക്ഷയാണിത്. ജെ.ആര്‍.എഫിനും ലക്ചര്‍ഷിപ്പിനും ഒന്നിച്ചോ ലക്ചര്‍ഷിപ്പിനു മാത്രമായോ അപേക്ഷിക്കാം. ഇത്തവണ മുതല്‍ എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കായി എന്‍ജിനീയറിങ് സയന്‍സസ് എന്ന വിഷയം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിനീയറിങ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണു പരീക്ഷ.

     എന്‍ജിനീയറിങ് സയന്‍സിന് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക് ആണ് യോഗ്യത. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതതു വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എം.എസ്‌സി (എസ്.സി/എസ്.ടിക്കും പി.എച്ച്/വി.എച്ച് വിഭാഗക്കാര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി). അവസാനവര്‍ഷ യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സപ്തംബര്‍ 19നു മുമ്പ് പി.ജി നേടി പിഎച്ച്.ഡി എടുത്തവര്‍ക്ക് എം.എസ്‌സിക്ക് 50 ശതമാനം മാര്‍ക്ക് മതി. ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2012 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി/വികലാംഗര്‍/ വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവു ലഭിക്കുന്നതാണ്. ലക്ചര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല.

     ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. സി.എസ്.ഐ.ആറിന്റെ ംംം. രശെൃവൃറഴ.ൃല.െശി  വെബ്‌സൈറ്റിലൂടെ ആഗസ്ത് 21 മുതല്‍ സപ്തംബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ ഫീസടയ്ക്കണം. 400 രൂപയാണ് ഫീസ് (ഒ.ബി.സിക്ക് 200ഉം പട്ടികജാതി-വര്‍ഗ വിഭാഗത്തിന് 100ഉം രൂപ).

     ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍നിന്ന് അപേക്ഷാഫോറം വാങ്ങാം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.csirhrdg.res. in/mainnetdec12.pdf എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

     ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ" സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്വണ്‍, പ്ലസ്ടു, ബിഎസ്സി/എംഎസ്സി ഒന്നാം വര്‍ഷം, ബിഇ/ബിടെക്/ബിആര്‍ക്ക് ഒന്നാം വര്‍ഷം തുടങ്ങിയ തലങ്ങളില്‍ എന്‍ജിനിയറിങ്്, സയന്‍സ് മേഖലകളിലാണ് സ്കോളര്‍ഷിപ്പ്. ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും.

      സ്ട്രീം എസ്എ: 2012-13 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ലാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്ക് 70 ശതമാനം). സ്ട്രീം എസ്ബി: 2012-13ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/എംഎസ്സി ഇന്റഗ്രേറ്റഡ് (ബേസിക് സയന്‍സില്‍ ബിരുദ കോഴ്സ്) കോഴ്സില്‍ ചേര്‍ന്നവരും പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവര്‍ക്ക്.

     സ്ട്രീം എസ്എക്സ്: 2012-13ല്‍ ല്‍ സയന്‍സ് പ്ലസ്ടുവിന് പഠിക്കുന്നവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്ക് 70 ശതമാനം) മാര്‍ക്കുള്ളവരും 2013-14 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ ബിഎസ്സി/ബിഎസ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം. സ്ട്രീം എസ്പി: പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ, ബേസിക് സയന്‍സില്‍ ബിരുദത്തിന് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ ചേരുന്നവരും പ്ലസ്ടുവിനോ എസ്എസ്എല്‍സിക്കോ ആകെ 60 ശതമാനം മാര്‍ക്കു (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവരും സയന്‍സ് അടിസ്ഥാനമായ ഒരു ഗവേഷണ പ്രോജക്ട് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം www.kvpy.org.in.  വെബ്സൈറ്റിലൂടെ ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരം വെബ്സൈറ്റിലുണ്ട്.
http://www.deshabhimani.com/newscontent.php?id=198388

കെ-ടെറ്റ് എഴുതാന്‍ കഴിയാത്ത ബിരുദക്കാര്‍ക്ക് പ്രത്യേക പരീക്ഷ

     തേഞ്ഞിപ്പലം: ബിഎഡ് നേടിയിട്ടും ബിരുദ കോഴ്സിന് 45 ശതമാനം മാര്‍ക്കില്ലെന്ന കാരണത്താല്‍ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് എഴുതാന്‍ അവസരം കിട്ടാതിരിക്കുന്നവര്‍ക്ക് പ്രത്യേക ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്തും. കലിക്കറ്റ് സര്‍വകലാശാല ആദ്യമായി നടത്തിയ അദാലത്തിന്റെ മൂന്നാംദിനത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് ബിഎഡ് നേടിയവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം. 2012 ല്‍ ബിഎ, ബിഎസ്സി, ബികോം കോഴ്സുകള്‍ സിസിഎസ്എസ് സ്കീം പ്രകാരം പൂര്‍ത്തിയാക്കി നാലാം സെമസ്റ്ററില്‍ പരാജയപ്പെട്ടവരില്‍ നേരത്തെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി പ്രത്യേക നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുമെന്നും വൈസ് ചാന്‍സലറും പരീക്ഷാ കണ്‍ട്രോളര്‍ വി രാജഗോപാലനും അറിയിച്ചു. ഒന്നാം വര്‍ഷ പരീക്ഷ പാസായത് നാലാം വര്‍ഷത്തെ പേപ്പറുകള്‍ പാസായ ശേഷമാണ് എന്ന സാങ്കേതിക കാരണത്താല്‍ തടഞ്ഞുവയ്ക്കപ്പെട്ട ബിഫാം സര്‍ട്ടിഫിക്കറ്റ്് ഉടനടി നല്‍കാന്‍ ഉത്തരവിട്ടു. അദാലത്തില്‍ നൂറുകണക്കിന് പരാതികള്‍ക്ക് പരിഹാരമായി.
http://www.deshabhimani.com/newscontent.php?id=198815

കുസാറ്റ്: ബിടെക് സ്പോട്ട് അഡ്മിഷന്‍ 13ന്

    കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ തൃക്കാക്കര, കുട്ടനാട് ക്യാമ്പസ്സുകളിലെ വിവിധ ബിടെക് ബ്രാഞ്ചുകളില്‍ നിലവിലുള്ള ജനറല്‍ പേമെന്റ്, പട്ടികജാതി/വര്‍ഗ സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 13നു നടക്കും. സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിലാണ് കൗണ്‍സലിങ്. ക്യാറ്റ് റാങ്കില്‍ ഉള്‍പ്പെട്ട പട്ടികജാതി/വര്‍ഗക്കാരുടെ അഭാവത്തില്‍ യോഗ്യരായ, ക്യാറ്റ് റാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിദ്യാര്‍ഥികളെയും പരിഗണിക്കും. യോഗ്യരായ പട്ടികജാതി/വര്‍ഗക്കാരുടെ അഭാവത്തില്‍ ക്യാറ്റ് റാങ്കില്‍ ഉള്‍പ്പെട്ട ഒഇസിക്കാരെ പരിഗണിക്കും. വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും അഡ്മിഷന്‍ ഫീസുമായി രാവിലെ 10ന് എത്തണം. വിവരങ്ങള്‍ക്ക് http://iraaa.cusat.ac.in സന്ദര്‍ശിക്കുക.
http://www.deshabhimani.com/newscontent.php?id=198816

പത്താംതരം തുല്യതാപരീക്ഷ ഒക്ടോബര്‍ മൂന്നാംവാരം മുതല്‍

     പെരിന്തല്‍മണ്ണ: പത്താംതരം തുല്യതാപരീക്ഷ ഒക്ടോബര്‍ മൂന്നാം വാരത്തോടെ ആരംഭിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സാക്ഷരതാമിഷന്‍ യോഗത്തിലാണ് തീരുമാനം. മൂല്യനിര്‍ണയത്തിന് ഗ്രേഡിങ് നടപ്പാക്കുന്ന ആദ്യപരീക്ഷയാണിത്. തുല്യതാപരീക്ഷക്ക് മുന്നോടിയായി മാതൃകാപരീക്ഷകള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 17ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. പരീക്ഷാര്‍ഥികള്‍ തയാറാക്കിയ അസൈന്‍മെന്‍റുകള്‍ക്ക് മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ഓണ്‍ലൈനില്‍ പരീക്ഷാഭവനിലേക്ക് അയച്ചുകൊടുക്കും.
എസ്.സി.ഇ.ആര്‍.ടിയുമായി സഹകരിച്ച് പത്താംതരം തുല്യതാപരീക്ഷ മൂല്യനിര്‍ണയത്തിന് ഗ്രേഡിങ് നടപ്പാക്കാന്‍ സാക്ഷരതാമിഷന്‍ തീരുമാനിച്ചിരുന്നു. ഇത്തവണ ഹാജരിനും മാര്‍ക്ക് ലഭിക്കും. എഴുത്തുപരീക്ഷക്ക് 60 മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെ മാര്‍ക്ക് 80 ആണ്. 60 മാര്‍ക്കുള്ള വിഷയത്തില്‍ ജയിക്കാന്‍ മിനിമം 15 മാര്‍ക്ക് വേണം. ഡി പ്ളസ് വരെ ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇ, ഡി ഗ്രേഡുകള്‍ ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാം. സംസ്ഥാനത്ത് 35000ത്തോളം പേര്‍ തുല്യതാപഠിതാക്കളായുണ്ട്. ഇവയില്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര്‍.
http://madhyamam.in/news/189734/120909

Friday, September 7, 2012

പഠിക്കാന്‍ പണമായി പ്രതിമാസം പതിനായിരം രൂപ


     മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി കേന്ദ്രമായ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്റന്‍സീവ്‌ റിസര്‍ച്ച്‌ ഇന്‍ ബേസിക്‌ സയന്‍സസില്‍ 2012 അക്കാദമി വര്‍ഷം ആരംഭിക്കുന്ന പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ്‌ എം.എസ്സി.-പി.എച്ച്‌.ഡി. പ്രോഗ്രാമില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമിലേിക്കു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 6000 രൂപയും മൂന്നാം വര്‍ഷം മുതല്‍ പ്രതിമാസം 10,000 രൂപ വീതവും ഫെലോഷിപ്പിനത്തില്‍ ലഭിക്കുന്നതാണ്‌.

     അപേക്ഷകര്‍ 60 ശതമാനം മാര്‍ക്കോടെ കെമിസ്‌ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ്‌, മെഡിസിന്‍, ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരായിരിക്കണം ഇവര്‍ പ്ലസ്‌ടു തലത്തിലോ ബിരുദ തലത്തിലോ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഒബ്‌ജക്‌ടീവ്‌ പരീക്ഷ, സ്‌കില്‍ ഇവാലുവേഷന്‍ ക്യാമ്പ്‌ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തെരഞ്ഞെടുപ്പ്‌.

     അപേക്ഷാഫോം ചുവടെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. അപേക്ഷയോടൊപ്പം ദി ഫിനാന്‍സ്‌ ഓഫീസര്‍, എം.ജി. യൂണിവേഴ്‌സിറ്റി, പ്രിയദര്‍ശിനി ഹില്‍സ്‌, കോട്ടയം എന്ന പേരില്‍ എടുത്ത 600 രൂപയുടെ ഡി.ഡി. സഹിതം, ഡയറക്‌ടര്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്റന്‍സീവ്‌ റിസര്‍ച്ച്‌ ഇന്‍ ബേസിക്‌ സയന്‍സസ്‌, എം.ജി. യൂണിവേഴ്‌സിറ്റി, പ്രിയദര്‍ശിനി ഹില്‍സ്‌ പി.ഒ., കോട്ടയം എന്ന വിലാസത്തില്‍ സെപ്‌റ്റംബര്‍ 17-നു മുമ്പ്‌ ലഭ്യമാക്കിയിരിക്കണം.
http://mangalam.com/index.php?page=detail&nid=598995&lang=malayalam

Thursday, September 6, 2012

പി.ജി. സീറ്റൊഴിവ്‌


    കേരള സര്‍വകലാശാല ഇസ്ലാമിക്‌ പഠനവകുപ്പില്‍ എം.എ. ഇസ്ലാമിക്‌ ഹിസ്റ്ററി കോഴ്സിന്‌ പൊതുവിഭാഗത്തിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  ഇസ്ലാമിക്‌ ഹിസ്റ്ററിക്ക്‌ പുറമെ സാമൂഹ്യശാസ്‌ത്രവിഷയങ്ങള്‍, അറബിക്‌, അഫ്‌സല്‍ ഉല്‍–ഉലമ എന്നീ വിഷയങ്ങളില്‍ ഡിഗ്രിയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വകുപ്പുമേധാവിയുമായി  സെപ്‌റ്റംബര്‍ ഏഴിന്‌ മുമ്പ്‌ ബന്ധപ്പെടണം.  ഫോണ്‍: 0471–2308115, 9495231737.

    സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പില്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സില്‍ എസ്‌.സി/എസ്‌.ടി വിഭാഗങ്ങളില്‍ രണ്ട്‌ സീറ്റുകള്‍ വീതം ഒഴിവുണ്ട്‌.  താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്‌റ്റംബര്‍ ആറിന്‌ കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പില്‍ ഹാജരാകണം.  ഫോണ്‍. 0471–2308905.

    ജിയോളജി വകുപ്പില്‍ എം.എസ്‌സി ജിയോളജി കോഴ്സില്‍ എസ്‌.സി/എസ്‌.ടി വിഭാഗത്തില്‍ രണ്ട്‌ ഒഴിവുകളുണ്ട്‌.  അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം സെപ്‌റ്റംബര്‍ ഏഴ്‌ രാവിലെ 11 മണിക്ക്‌ കാര്യവട്ടം ജിയോളജി വകുപ്പില്‍ ഹാജരാകണം.  ഫോണ്‍. 0471–2308403.

    ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷില്‍ എസ്‌.ടി വിഭാഗത്തില്‍ എം.എ ഇംഗ്ലീഷ്‌ (സി.എസ്‌.എസ്‌) സീറ്റൊഴിവുണ്ട്‌.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്‌റ്റംബര്‍ ഏഴിന്‌ മുമ്പ്‌ വകുപ്പ്‌ മേധാവിയെ ബന്ധപ്പെടണം.

     മ്യൂസിക്‌ വകുപ്പില്‍ എം.എ. മ്യൂസിക്‌ (സി.എസ്‌.എസ്‌)–ല്‍ എസ്‌.സി/എസ്‌.ടി/ഓപ്പണ്‍ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌.  താല്‍പര്യമുള്ളവര്‍ വകുപ്പുമായി ബന്ധപ്പെടുക.
http://news.keralakaumudi.com/news.php?nid=4d2d65127ed41a7217b475c13cc052f3

ബി.എൽ.ഐ.എസ്‌സി പ്രാക്ടിക്കൽ

     കേരള സർവകലാശാല വിദൂരപഠനകേന്ദ്രം നടത്തുന്ന ബി.എൽ.ഐ.എസ്‌സി ഇൻഫർമേഷൻ ടെക്‌നോളജിയുടെ പ്രാക്ടിക്കൽ ക്ലാസുകൾ സെപ്റ്റംബർ ഒമ്പത്, 21, 22, 23 തീയതികളിൽ യൂണിവേഴ്‌സിറ്റി പാളയം കാമ്പസിലെ ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് വകുപ്പിൽ വച്ചും പേപ്പർ ആറ്, ഏഴിന്റെ ക്ലാസുകൾ സെപ്റ്റംബർ 10-ാം തീയതി യൂണിവേഴ്‌സിറ്റി പാളയം കാമ്പസിലെ വിദൂരപഠനകേന്ദ്രത്തിലും നടത്തും. ഫോൺ. 9447660394.

എം.ടെക് ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് : എസ്.റ്റി സീറ്റൊഴിവ്

    കേരള സർവകലാശാല ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് വകുപ്പിലെ എം.ടെക് ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ കോഴ്‌സ് എസ്.റ്റി സീറ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 10 വരെ നീട്ടി.

ഇന്ത്യന്‍ ഇക്കോണമിക് സര്‍വീസ്/സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ 2012

     2012ലെ ഇന്ത്യന്‍ ഇക്കോണമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 2012 ഡിസംബര്‍ 1 മുതലായിരിക്കും പരീക്ഷ. കേളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. www.upsconline.nic.inലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഇന്ത്യന്‍ ഇക്കോണമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എന്നിവയിലേതെങ്കിലുമൊന്നിലേക്കാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍-1. വിശദവിവരങ്ങള്‍ www.upsc.gov.in, www.upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കണം.
http://madhyamam.in/news/189108/120905

നോര്‍ത്തേണ്‍ റെയില്‍വേയില്‍ 7368 ഗ്രൂപ്പ് ഡി ഒഴിവുകള്‍


    നോര്‍ത്തേണ്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി തസ്തികകളിലെ 7368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ളാസ് പാസ്സും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ തത്തുല്യ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ശമ്പളം 5200-20200 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 15 ആണ്. വിശദവിവരങ്ങള്‍ www.rrcnr.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
http://madhyamam.in/news/189110/120905

ആന്ധ്ര ബാങ്കില്‍ 470 ഓഫീസര്‍ ഒഴിവുകള്‍

      ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്ധ്ര ബാങ്ക് പ്രൊബേഷണറി ഓഫീസര്‍/ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 470 ഒഴിവുകളുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. 2012 മാര്‍ച്ച് 11ന് നടന്ന ഐ.ബി.പി.എസ് പരീക്ഷയില്‍ നിശ്ചിത സ്കോര്‍ നേടിയവരെയാണ് പരിഗണിക്കുക. യോഗ്യരായവരെ ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം വഴി തെരഞ്ഞെടുക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 15. വിശദവിവരങ്ങള്‍ www.andhrabank.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.


കാലിക്കറ്റ്: പഴയ സിലബസില്‍ പി.ജി തോറ്റവര്‍ക്ക് പ്രത്യേക പരീക്ഷ

    കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ 1990നു ശേഷം വിവിധ പി.ജി പരീക്ഷകളെഴുതി പരാജയപ്പെട്ടവര്‍ക്ക് പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്തും. 55 ശതമാനം മാര്‍ക്ക് ലഭിക്കാതെ പി.ജി ജയിച്ചവര്‍ക്ക് ഫലം മെച്ചപ്പെടുത്താനുള്ള അവസരവും ഇതോടൊപ്പം നല്‍കും. അടുത്തയാഴ്ച ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കാനും ധാരണയായി. സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന പി.ജി അദാലത്തിലെ പരാതികള്‍ കണക്കിലെടുത്താണ് തീരുമാനം.പഴയ സിലബസില്‍ പി.ജിക്ക് പഠിച്ച് നിശ്ചിത സമയത്തിനകം ജയിക്കാത്തവര്‍ക്കാണ് ഇത് ഗുണകരമാവുക. സിലബസ് മാറിയതിനാല്‍ സപ്ലിമെന്ററി അവസരമുപയോഗിക്കാന്‍ കഴിയാത്തവരാണിവര്‍. 50, 55 ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ സെറ്റ്, നെറ്റ് എഴുതാന്‍ കഴിയാത്തവര്‍ക്കാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നത്. അപേക്ഷ ക്ഷണിച്ച് പരീക്ഷാര്‍ഥികളുടെ എണ്ണം നോക്കി തീയതി പ്രഖ്യാപിക്കും. പഴയ സിലബസില്‍ പരീക്ഷ നടത്തുന്നതിനാല്‍ പ്രത്യേക ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വി.സി. ഡോ. എം. അബ്ദുല്‍ സലാം പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ. വി. രാജഗോപാലന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
http://madhyamam.in/news/189213/120906

കാലിക്കറ്റ്: ബിരുദത്തിന് 45 ശതമാനം മാര്‍ക്കില്ലാത്തവര്‍ക്ക് പ്രത്യേക പരീക്ഷ

      തേഞ്ഞിപ്പലം: ബിരുദത്തിന് 45 ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) എഴുതാന്‍ കഴിയാത്തവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല പ്രത്യേക പരീക്ഷ നടത്തും. നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ അവസരം ലഭിക്കാതെ പുറത്തിറങ്ങിയ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ ഡിഗ്രിക്കാര്‍ക്ക് പ്രത്യേക പരീക്ഷയും നടത്തും. സര്‍വകലാശാലയില്‍ വ്യാഴാഴ്ച നടന്ന അദാലത്തിലെ പരാതികള്‍ പരിഗണിച്ച് വി.സിയാണ് തീരുമാനമെടുത്തത്. ആര്‍ക്കൊക്കെ അവസരം നല്‍കുമെന്നടക്കമുള്ള വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും.
      ബിരുദത്തിന് 45 ശതമാനം മാര്‍ക്കില്ലാതെ ബി.എഡ് നേടിയവരുടെ പരാതി പരിഗണിച്ചാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. 45 ശതമാനം മാര്‍ക്ക് ഇല്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ബി.എഡ് നേടിയവരാണ് പരാതിക്കാര്‍. പി.എസ്.സി അംഗീകരിച്ച ബി.എഡ് നേടിയവരാണിവര്‍. വ്യാഴാഴ്ച നടന്ന അദാലത്തില്‍ നിരവധി പേരാണ് ഈ പരാതി ഉന്നയിച്ചത്. കാലിക്കറ്റിന്റെ ഡിഗ്രി കഴിഞ്ഞ ഇവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ നടത്തുന്നതും പരിഗണിക്കും.
     2009ല്‍ പ്രവേശം നേടിയ റഗുലര്‍ ഡിഗ്രിക്കാര്‍ക്കാണ് നാലാം സെമസ്റ്റര്‍ പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്തുക. നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വൈകിയതിനാല്‍ പലര്‍ക്കും സപ്ലിമെന്ററി അവസരം ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇരു പരീക്ഷകളുടെയും വിജ്ഞാപനം ഉടന്‍ നടത്തും.
    ഫണ്ടമെന്റല്‍ ഓഫ് മാസ് കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഹിസ്റ്ററി ഓഫ് ജേണലിസം പരീക്ഷയെഴുതിയ ഒരു കോളജിലെ 47 വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ ഹിസ്റ്ററി ഓഫ് ജേണലിസത്തിലേക്ക് മാറ്റുന്നത് പരീക്ഷാ സ്ഥിരം സമിതിയുടെ പരിഗണനക്കുവിട്ടു.
  

Wednesday, September 5, 2012

സിവില്‍ സര്‍വീസ്‌: ഡല്‍ഹിയില്‍ സൗജന്യ പരിശീലനം

   
  മലപ്പുറം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന `സക്കാത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയും’ മലപ്പുറം `സോള്‍’എജ്യൂക്കേഷന്‍ ട്രസ്റ്റും സംയുക്തമായി ഡല്‍ഹിയിലെ പ്രമുഖ സിവില്‍ സര്‍വീസസ്‌ പരിശീലന കേന്ദ്രങ്ങളില്‍ സൗജന്യമായ പരിശീലനത്തിന്‌ അവസരമൊരുക്കുന്നു.
    എഴുത്ത്‌ പരീക്ഷ, അഭിമുഖം എന്നിവയില്‍ യോഗ്യത നേടുന്ന ബിരുദാനന്തര/പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കാണ്‌ അവസരം. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന്‌ മലപ്പുറത്ത്‌ 22 ന്‌ പ്രിലിമിനറി പരീക്ഷ നടത്തും. സകാത്ത്‌ ഫൗണ്ടേഷന്‍ ചെയര്‍മാനും സച്ചാര്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിയുമായ ഡോ. സഫര്‍ മഹമൂദ്‌ നേതൃത്വം നല്‍കും.
    മെയിന്‍ പരീക്ഷ 28 നും അഭിമുഖം 29 നും നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ തൊട്ടടുത്ത ആഴ്‌ചകളില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷ `സോള്‍’ ട്രസ്റ്റിന്റെ www.keralamvd.gov.in എന്ന വെബ്‌സൈറ്റില്‍ 15 ന്‌ മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്‌. പരീക്ഷ ഫീസ്‌ 200 രൂപ പരീക്ഷാ കേന്ദ്രത്തില്‍ അടക്കണം. ചെയര്‍മാന്‍ മുഈന്‍ അലി ശിഹാബ്‌ തങ്ങള്‍, സെക്രട്ടറി കെ.കെ. നാസര്‍, ഡയറക്‌ടര്‍മാരായ മുഹമ്മദ്‌ മാട്ടി, ജൗഹര്‍ അഡ്വ. എന്‍.കെ. അബ്‌ദുല്‍ മജീദ്‌ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ലക്ഷദ്വീപ്‌ കേന്ദ്രത്തില്‍ ബിഎഡ്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

     കാലിക്കറ്റ്‌ സര്‍വ്വകലാശാല, ലക്ഷദ്വീപ്‌ കവറത്തി കോളേജ്‌ ഓഫ്‌ എജ്യുക്കേഷന്‍ സെന്ററില്‍ ബിഎഡ്‌ കോഴ്‌സിന്‌ 2012-13 അധ്യയന വര്‍ഷത്തേക്ക്‌ അപേക്ഷ ക്ഷണിച്ചു. ലക്ഷദ്വീപ്‌ നിവാസികള്‍ക്കും, ലക്ഷ്‌ദ്വീപില്‍ ജോലി ചെയ്യുന്ന വന്‍കരയിലെ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും, വിശദമായ പ്രോസ്‌പെക്‌ടസും സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പൂരിപ്പിച്ച്‌ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, കോളേജ്‌ ഓഫ്‌ എഡ്യുക്കേഷന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെന്റര്‍, കവറത്തി, യു.ടി ഓഫ്‌ ലക്ഷദ്വീപ്‌ 682555 എന്ന വിലാസത്തില്‍ സെപ്‌തംബര്‍ 15നകം ലഭിച്ചിരിക്കണം. അപൂര്‍ണ്ണവും, പിഴവുകളുള്ളതും, വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ നിരസിക്കും. 

സയന്‍സ്‌ കോണ്‍ഗ്രസ്‌ ജനുവരിയില്‍ തിരുവനന്തപുരത്ത്‌

         തിരുവനന്തപുരം: കേരള സയന്‍സ്‌ കോണ്‍ഗ്രസിന്റെ ഇരുപത്തിഅഞ്ചാം സമ്മേളനം അടുത്ത വര്‍ഷം ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നു വരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടക്കും. ശാസ്‌ത്ര വിദ്യാഭ്യാസവും ഗവേഷണവും എന്നതാണ്‌ രജതജൂബിലി സമ്മേളനത്തിന്റെ പ്രധാന വിഷയം. ഇതിന്റെ ഭാഗമായി കനകക്കുന്ന്‌ കൊട്ടാരത്തില്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി അഞ്ചു വരെ ദേശീയ ശാസ്‌ത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. പ്രമുഖ ശാസ്‌ത്ര- സാങ്കേതിക സ്ഥാപനങ്ങളും ഗവേഷണ- വികസന സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. സയന്‍സ്‌ കോണ്‍ഗ്രസിന്റെ റജിസ്‌ട്രേഷന്‍ സപ്‌തംബര്‍ ഒന്നിന്‌ ആരംഭിക്കും.
    വിജ്ഞാനം പങ്കുവെക്കുന്നതിനും ഗൗരവതരമായ പരസ്‌പരചര്‍ച്ചകള്‍ക്കുമായി നിരവധി സെഷനുകളാണ്‌ ശാസ്‌ത്രകോണ്‍ഗ്രസില്‍ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. മത്സരങ്ങള്‍ക്കുള്ള പ്രബന്ധങ്ങളും പൊതു പ്രബന്ധങ്ങളും തെരഞ്ഞെടുത്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വിവിധ സെഷനുകളില്‍ ഉള്‍പെടുത്തും. യുവശാസ്‌ത്രജ്ഞര്‍ക്കുള്ള അവാര്‍ഡുകള്‍, മികച്ച പ്രബന്ധങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള പരസ്‌പര ചര്‍ച്ചകള്‍, കുട്ടികളുടെ സയന്‍സ്‌ കോണ്‍ഗ്രസ്‌ എന്നിങ്ങനെ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളും സയന്‍സ്‌ കോണ്‍ഗ്രസിലുണ്ടാവും.
    നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിലെ മികച്ച പ്രബന്ധങ്ങള്‍ക്ക്‌ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകളും 10.000 രൂപയുടെ കാഷ്‌ അവാര്‍ഡും നല്‍കും. കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ഇവര്‍ക്ക്‌ അടുത്ത രണ്ടു വര്‍ഷത്തേക്ക്‌ ഓരോ ലക്ഷം രൂപ വീതം നല്‍കും. ശാസ്‌ത്രത്തിന്റെ ഏതെങ്കിലും മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയതിന്‌ പ്രതിഭാധനരായ യുവ ശാസ്‌ത്രജ്ഞരെ ആദരിക്കാനാണ്‌ കെ.എസ്‌.സി.എസ്‌.ടി.ഇ യുവശാസ്‌ത്രപ്രതിഭകള്‍ക്കുള്ള അവാര്‍ഡ്‌ ഏര്‍പെടുത്തിയിരിക്കുന്നത്‌. കെ.എസ്‌.സി.എസ്‌.ടി.ഇയുടെ കീഴിലുള്ള വിവിധ സ്‌കീമുകളിലൂടെ പ്രോജക്‌ട്‌ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക തെരഞ്ഞെടുപ്പു നടത്തുകയും വിജയികളെ ശാസ്‌ത്രകോണ്‍ഗ്രസില്‍ അനുമോദിക്കുകയും ചെയ്യും.
     ഇന്ത്യ ഒരു വിജ്ഞാനാധിഷ്‌ഠിത സാമ്പത്തിക ശക്തിയായി വളരാന്‍ തയാറെടുക്കുന്നത്‌ കണക്കിലെടുത്താണ്‌ സയന്‍സ്‌ കോണ്‍ഗ്രസിന്റെ പ്രധാനവിഷയം ശാസ്‌ത്ര വിദ്യാഭ്യാസവും ഗവേഷണവും എന്നാക്കിയതെന്ന്‌ ശാസ്‌ത്ര, സാങ്കേതിക, പരിസ്ഥിതി കമ്മിറ്റി (കെ.എസ്‌.സി.എസ്‌.ടി.ഇ) എക്‌സിക്യൂട്ടിവ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. വി.എന്‍ രാജശേഖരന്‍പിള്ള അറിയിച്ചു. കെ.എസ്‌.സി.എസ്‌.ടി.ഇ ആണ്‌ അതിന്‌ കീഴിലുള്ള ശാസ്‌ത്ര ഗവേഷണ- വികസന സ്ഥാപനങ്ങളുടെയും ടെക്‌നോപാര്‍ക്കിന്റെയും സഹകരണത്തോടെ സയന്‍സ്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്നത്‌. ഡോ. പി.കെ അയ്യങ്കാര്‍, ഡോ.ജി.എന്‍ രാമചന്ദ്രന്‍, ഡോ. ഇ.കെ ജാനകിയമ്മാള്‍, പ്രൊഫ. പി.ടി ഭാസ്‌കരപണിക്കര്‍, ഡോ. പി.കെ ഗോപാലകൃഷ്‌ണന്‍, ഡോ. പി.ആര്‍ പിഷാരടി എന്നീ ശാസ്‌ത്ര- സാങ്കേതിക പ്രതിഭകളുടെ സ്‌മരണാര്‍ത്ഥം ഏര്‍പെടുത്തിയ സ്‌മാരക പ്രഭാഷണങ്ങളും കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തും.
     കേരളത്തിലെ ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ കെ.എസ്‌.സി.എസ്‌.ടി.ഇ പുത്തന്‍ ശാസ്‌ത്ര പ്രതിഭകളെ കണ്ടെത്താനും ശാസ്‌ത്ര, സാങ്കേതിക മേഖലക്ക്‌ നവജീവന്‍ പകരാനുമാണ്‌ എല്ലാ വര്‍ഷവും കേരള ശാസ്‌ത്ര കോണ്‍ഗ്രസ്‌ നടത്തുന്നത്‌. സാമൂഹ്യ- സാമ്പത്തിക വികസനത്തില്‍ ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നിര്‍ണായകമായ പങ്ക്‌ കണക്കിലെടുത്ത്‌ ഗവേഷണത്തിലൂടെയും വികസന പ്രവര്‍ത്തനങ്ങളിലൂടെയും സ്വന്തം ശാസ്‌ത്ര അടിത്തറ ശക്തിപ്പെടുത്താനുള്ള പരിശ്രമം കേരളം നടത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഐഐടി-ജെഎഎം അപേക്ഷ 20 മുതല്‍

     ഐഐടികളില്‍ എംഎസ്സി കോഴ്സുകള്‍ക്കും, ബിഎസ്സിക്കുശേഷമുള്ള ഉപരിപഠനത്തിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ്(ജാം 2013)ഫെബ്രുവരി 10ന് നടക്കും.ഐഐടിദില്ലിയാണ് ഇക്കുറി പരീക്ഷ സങ്കടിപ്പിക്കുന്നത്.അപേക്ഷാഫോറവും ബ്രോഷറുംസെപ്തംബര്‍ 20 ഒക്ടോബര്‍ 20 വരെ കനറാബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ വിതരണം ചെയ്യും.ഓണ്‍ലൈനിലും അപേക്ഷ രജിസ്റ്റര്‍ ചെയ്യാം.

     മേഖലാടിസ്ഥാനത്തിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്. ഫോം വില 1200 രൂപ.പെണ്‍കുട്ടികള്‍ക്ക് ഫീസില്ല. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 600 രൂപ. ഇന്ത്യന്‍ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്സയന്‍സ് ബംഗളൂരു,മുംബൈ, ഡല്‍ഹി, ഗുവാഹത്തി, കാണ്‍പുര്‍, ഖരക്പുര്‍, ചെന്നൈ, റൂര്‍ക്കി,ഭുവനേശ്വര്‍, ഗാന്ധിനഗര്‍, ഹൈദരാബാദ്, ഇന്‍ഡോര്‍ ഐഐടികളിലെ വിവിധ എംഎസ്സി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. രാവിലെ 9 മുതല്‍ പകല്‍12വരെയും ഉച്ചക്ക്ശേഷം രണ്ടുമുതല്‍ അഞ്ചുവരെയും രണ്ടു സെക്ഷനായാണ് പരീക്ഷ.
       ബയോളജിക്കല്‍സയന്‍സ്,ബയോടെക്നോളജി,കെമിസ്ട്രി,കംപ്യൂട്ടര്‍അപ്ലിക്കേഷന്‍സ്,ജിയോളജി,ജിയോഫിസിക്സ്,മാത്തമാറ്റിക്സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ് എന്നീഒമ്പത്ടെസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ബയോളജിക്കല്‍സയന്‍സ്,ബയോടെക്നോളജി,കംപ്യൂട്ടര്‍ആപ്ലിക്കേഷന്‍സ് പേപ്പറുകള്‍ ഒബ്ജക്ടീവ് ടൈപ്പിലും മറ്റുള്ളവ ഒബ്ജക്ടീവ് കം ഡിസ്ക്രിപ്റ്റീവ് ടൈപ്പിലുമായിരിക്കും.ഒരു വിദ്യാര്‍ഥിക്ക് ഒന്നോ/രണ്ടോ പേപ്പര്‍ പരീക്ഷകള്‍ക്ക് തെരഞ്ഞെടുക്കാം. രണ്ടാമത്തെ പേപ്പറിന് അഡീഷണല്‍ ഫീസ് അടയ്ക്കണം.

     ഓരോ ഐഐടിയിലെയും എംഎസ്സി കോഴ്സുകളും അവയ്ക്ക് ബാധകമായ ടെസ്റ്റ് പേപ്പറും വെബ്സൈറ്റിലെ വിശദമായി വിജ്ഞാപനത്തിലുണ്ട്. ടെസ്റ്റ് പേപ്പറുകളുടെ വിശദമായ സിലബസും ബ്രോഷറും http://gate.iitd.ac.in/jam എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ രജിസ്ട്രേഡ് തപാലില്‍Organizing Chairman,- Jam---2013,Gate/Jam Office, Block-1,IIT Delhi, Houze Khas, New Delhi-110016.  . എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 നുള്ളില്‍ ലഭിക്കണം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 23 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ Jam വെബ്സൈറ്റില്‍ ലഭിക്കും. അഡ്മിറ്റ് കാര്‍ഡ് യഥാസമയം ഓണ്‍ലൈനായി ലഭിക്കും.
http://www.deshabhimani.com/home.php

ബി.ടെക്കിന് പ്രത്യേക സപ്ലിമെന്ററി അനുവദിക്കും

       കാലിക്കറ്റ് സര്‍വകലാശാലയിലെ 2004 സ്കീം ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സപ്ലിമെന്ററി പരീക്ഷ അനുവദിക്കാന്‍ അദാലത്തില്‍ തീരുമാനം. ഒന്നുമുതല്‍ ആറുവരെ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരു സപ്ലിമെന്ററി ചാന്‍സാണുള്ളത്. ഒക്ടോബറില്‍ ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്തും.       ഇതിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കാനും തീരുമാനിച്ചു. പ്രത്യേക സപ്ലിമെന്ററി പരീക്ഷ അനുവദിക്കണമെന്ന ആവശ്യക്കാരുടെ എണ്ണം കണക്കിലെടുത്താണ് വി.സിയുടെ നടപടി.

Tuesday, September 4, 2012

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


      കേരള  ഷോപ്സ്  ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി  പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിവിധ  വിഷയങ്ങളില്‍ പ്ലസ്ടു മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിവരെയുള്ള (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ) ഏതെങ്കിലും പരീക്ഷയില്‍  വിജയിച്ചവര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാഫോറം കേരള ഷോപ്സ് ആന്‍ഡ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷാഫോറങ്ങളും  വിശദവിവരങ്ങളും peedika.kerala.gov.in വെബ്സൈറ്റിലും  ലഭിക്കും . അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഓഫീസുകളില്‍ സെപ്തംബര്‍ 30നകം ലഭിക്കണം. ഫോണ്‍ 0471-2572189, 2572785.

Monday, September 3, 2012

എം.സി.എ പ്രവേശ കൗണ്‍സലിങ്


      തേഞ്ഞിപ്പലം: സര്‍വകലാശാല സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ 2012 എം.സി.എ പ്രവേശ റാങ്ക്ലിസ്റ്റില്‍പെട്ട എസ്.സി, എസ്.ടി, ഒ.ഇ.സി, മുന്നാക്ക സമുദായ ബി.പി.എല്‍, പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്ന മുഴുവന്‍ അപേക്ഷകരും പ്രവേശം നേടുന്നതിനായി സെപ്റ്റംബര്‍ ആറിന് രാവിലെ 10.30ന് സര്‍വകലാശാല കാമ്പസിലെ സി.സി.എസ്.ഐ.ടി ഓഫിസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും നിര്‍ദിഷ്ട ഫീസും സഹിതം രക്ഷിതാവിനോടുകൂടി എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 0494 2407422, 2126750.
ഓണററി ഡി.ലിറ്റ് ബിരുദദാന ചടങ്ങ് മാറ്റി
      സെപ്റ്റംബര്‍ 13ന് നടത്താനിരുന്ന ഡി.ലിറ്റ് ബിരുദദാനചടങ്ങ് മാറ്റിവെച്ചു. ഡോ. എം.എസ്. സ്വാമിനാഥന്‍, ഡോ. മൊണ്ടേക് സിങ് അഹ്ലുവാലിയ, ജസ്റ്റിസ് ഫാത്തിമാബീവി എന്നിവരെയാണ് ഡി.ലിറ്റ് നല്‍കി ആദരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കണ്ണൂര്‍
====
      ഒന്നാം സെമസ്റ്റര്‍ എം.സി.എ/എം.എസ്സി ക്ളാസുകള്‍
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ ഒന്നാം സെമസ്റ്റര്‍ എം.സി.എ/എം.എസ്സി ക്ളാസുകള്‍ സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കും.
എം.എസ്സി മാത്സ് സീറ്റൊഴിവ്
      കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ മാത്തമറ്റിക്സ് ഡിപാര്‍ട്മെന്‍റില്‍ എം.എസ്സി മാത്തമറ്റിക്സ് കോഴ്സിന് എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള ഏതാനും സീറ്റുകളിലേക്ക് ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ ഏഴിന്.
താല്‍പര്യമുള്ള എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ഥികള്‍ രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള മാത്തമറ്റിക്സ് ഡിപാര്‍ട്മെന്‍റില്‍ എത്തണം. പ്രവേശ പരീക്ഷ എഴുതാത്ത എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ഥികളെയും പരിഗണിക്കും.
ബി.എസ്സി നഴ്സിങ് പരീക്ഷാഫലം
      കണ്ണൂര്‍ സര്‍വകലാശാലയുടെ 2012ല്‍ നടത്തിയ മൂന്നാംവര്‍ഷ ബി.എസ്സി നഴ്സിങ് (സപ്ളിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത മാര്‍ക്ക്ലിസ്റ്റിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കണം.
എം.എസ്സി കെമിസ്ട്രി പരീക്ഷ
      നാലാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി (മെറ്റീരിയല്‍ സയന്‍സ്) ഡിഗ്രി (സി.സി.എസ്.എസ്) പരീക്ഷകള്‍ (പയ്യന്നൂര്‍ കാമ്പസില്‍ മാത്രം) സെപ്റ്റംബര്‍ 18ന് ആരംഭിക്കും.
പ്രായോഗിക/വൈവാവോസി പരീക്ഷകള്‍
      നാലാം സെമസ്റ്റര്‍ എം.സി.എ (റെഗുലര്‍/സപ്ളിമെന്‍ററി) പ്രായോഗിക/വൈവാവോസി പരീക്ഷകള്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.
നാലാം സെമസ്റ്റര്‍ എം.എസ്സി ക്ളിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് സൈക്കോളജി (സി.സി.എസ്.എസ്) വൈവാവോസി പരീക്ഷകള്‍ സെപ്റ്റംബര്‍ 14ന് കണ്ണൂരിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ നടത്തും.
      ഏഴാം സെമസ്റ്റര്‍ ബി.ടെക് പ്രായോഗിക പരീക്ഷ (സപ്ളിമെന്‍ററി- ജൂലൈ 2012) ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ സെപ്റ്റംബര്‍ ആറുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.
കേരള
======
ബി.എഡ് ഇന്‍റര്‍വ്യു
      തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കുമാരപുരം ബി.എഡ് സെന്‍ററിലേക്ക് 2012-13 അധ്യയനവര്‍ഷത്തേക്കുള്ള ബി.എഡ് അഡ്മിഷന്‍െറ മെറിറ്റ് സീറ്റിലേക്കും ചാന്‍സ് സീറ്റിലേക്കുമുള്ള ഇന്‍റര്‍വ്യു സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. സെപ്റ്റംബര്‍ ആറ് രാവിലെ 9.30ന് സോഷ്യല്‍ സയന്‍സ്, ഇംഗ്ളീഷ്, ഉച്ചക്ക് ഒന്നിന് മലയാളം, സംസ്കൃതം, ഏഴിന് രാവിലെ നാചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഉച്ചക്ക് കോമേഴ്സ്, മാത്തമാറ്റിക്സ് എന്ന ക്രമത്തില്‍ ഇന്‍റര്‍വ്യു നടത്തും. ഫോണ്‍. 0471 2557703.
എം.ജി
======
പി.ജി ഏകജാലകം: രണ്ടാംഘട്ട അലോട്ട്മെന്‍റ് ഇന്ന്
      കോട്ടയം: എം.ജി സര്‍വകലാശാല ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള (2012-13) രണ്ടാംഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ www.cap.mgu.ac.inwww.mgu.ac.in എന്നീ വെബ്സൈറ്റുകളില്‍ ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ലഭിക്കും.
      അലോട്ട്മെന്‍റ് ലഭിക്കുന്ന അപേക്ഷകര്‍ അലോട്ട്മെന്‍റ് മെമ്മോ, ബാങ്ക് ചെലാന്‍ രസീത് എന്നിവയുടെ പ്രിന്‍െറൗട്ട് എടുത്ത് എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ചെലാനില്‍ കാണിച്ചിരിക്കുന്ന ഫീസടച്ച് അഞ്ചിനകം അലോട്ട്മെന്‍റ് ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. അഞ്ചിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം പ്രവേശം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ ഇവരെ പരിഗണിക്കില്ല.
      രണ്ടാം അലോട്ട്മെന്‍റില്‍ പ്രവേശത്തിനര്‍ഹത നേടിയവര്‍ തങ്ങള്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ച കോളജുകളില്‍ പ്രവേശം നേടുന്നപക്ഷം ബാങ്കിലൊടുക്കുന്ന യൂനിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ ഫീസ് ഒടുക്കി പ്രവേശം ഉറപ്പാക്കണം. ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശം നേടിയവര്‍ ഒന്നാം അലോട്ട്മെന്‍റ് ലഭിച്ച കോളജുകളില്‍ ഏതെങ്കിലും കാരണവശാല്‍ തുടരുന്നില്ലാത്ത പക്ഷം തങ്ങളുടെ ടി.സി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബന്ധപ്പെട്ട കോളജില്‍ നിന്ന് ആറിന് മുമ്പ് കൈപ്പറ്റണം.
പരീക്ഷാഫലം
      മൂന്നാം വര്‍ഷ ബി.ഫാം പഴയ സ്കീം മേഴ്സി ചാന്‍സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ ഏഴ് വരെ അപേക്ഷിക്കാം.