Tuesday, September 25, 2012

സിംബയോസില്‍ മാനേജ്മെന്‍റ് കോഴ്സ്: നവംബര്‍ 20വരെ അപേക്ഷിക്കാം


     സിംബയോസിസ്, പുണെ വിവിധ മാനേജ്മെന്‍റ് ബിരുദാനന്തര കോഴ്സുകളിലേക്കുള്ള സിംബയോസിസ് നാഷനല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റിന് (സ്നാപ്സ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്‍റിലെ വിവിധ കമ്പ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മീഡിയ കമ്യൂണിക്കേഷന്‍, ഹ്യൂമാനിറ്റീസ്, ടെക്നോളജി തുടങ്ങിയ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
     യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്ക് നേടിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

     എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതിയാവും. ചില കോഴ്സുകള്‍ക്ക് നിശ്ചിതവിഷയത്തില്‍തന്നെ ബിരുദം വേണം. അത്തരം കോഴ്സുകളിലേക്ക് ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
     ഏതെങ്കിലും സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ സ്നാപ്സ് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യണം. www.snaptest.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷനു മുമ്പ് വിദ്യാര്‍ഥി പുതുതായി എടുത്ത ഫോട്ടോ കരുതണം.
നാല് രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് ടെസ്റ്റ് ഫീസടക്കാന്‍ അവസരമുണ്ടായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓലൈന്‍ ഫീസടക്കാന്‍ സൗകര്യമുണ്ട്. നെറ്റ് ബാങ്കിങ് വഴിയും ഓലൈന്‍ ആയും ഫീസടക്കാം. ഏതെങ്കിലും നാഷനലൈസ്ഡ് ബാങ്കില്‍നിന്ന് സിംബയോസിസ് ടെസ്റ്റ്, സെക്രട്ടേറിയറ്റ് എന്നവിലാസത്തില്‍ പുണെയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് 1550 രൂപക്ക് എടുക്കണം.
     ഇത് ഓലൈന്‍ രജിസ്ട്രേഷന്‍ പ്രിന്‍റൗട്ടിന്‍െറ കൂടെ അയക്കണം. ആക്സിസ് ബാങ്ക് ചലാന്‍ വഴിയും ഫീസടക്കാം. ഇത് ഡിസംബര്‍ ഒന്നിനകം സിംബയോസിസ്, സെക്രട്ടേറിയറ്റ്, സിംബയോസിസ് ഇന്‍റര്‍നാഷനല്‍ യൂനിവേഴ്സിറ്റി, ലാവാലെ, മുല്‍ഷി, പുണെ- 412115 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 20.
     സ്നാപ് ടെസ്റ്റ് ഡിസംബര്‍ 16ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കേരളത്തില്‍ കൊച്ചി മാത്രമാണ് പരീക്ഷാ കേന്ദ്രം. വിശദവിവരങ്ങള്‍ക്ക് www.snaptest.org സന്ദര്‍ശിക്കാം.
http://madhyamam.in/news/191740/120920

No comments:

Post a Comment