Tuesday, September 25, 2012

നീറ്റ്: ദേശീയപരീക്ഷ നവംബര്‍ 23 മുതല്‍


     കണ്ണൂര്‍: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കാന്‍ ഇനി "നീറ്റ്" (NATIONAL ELIGIBILITY CUM ENTRANCE TEST) പരീക്ഷ പാസാകണം. ഇതില്‍ നിശ്ചിത ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് ഇനി മെഡിക്കല്‍ കോളേജുകളില്‍ പിജി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കില്ല. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ നീറ്റ് പരീക്ഷകളുടെ ചുമതല വഹിക്കും.


     ആദ്യ നീറ്റ് പരീക്ഷ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ആറുവരെയാണ്. രാജ്യത്തെ 33 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. എംബിബിഎസ് ആണ് യോഗ്യത. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം അംഗീകാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുലഭിച്ച എംബിബിഎസ് പാസ് സര്‍ട്ടിഫിക്കറ്റായാലും മതി. ഇതോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലോ ഏതെങ്കിലും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലോ നല്‍കിയ സ്ഥിരമോ താല്‍ക്കാലികമോ ആയ എംബിബിഎസ് രജിസ്ട്രേഷനും നേടിയിരിക്കണം. 2013 മാര്‍ച്ച് 31നകം ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കണം. www.nbe.gov.in/neetpg വെബ്സൈറ്റില്‍ ഒക്ടോബര്‍ നാലുമുതല്‍ നവംബര്‍ 12വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

     ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ആവശ്യമായ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍, വൗച്ചര്‍ തുടങ്ങിയവ ഒക്ടോബര്‍ നാലുമുതല്‍ നവംബര്‍ 10 വരെ ആക്സിസ് ബാങ്ക് ശാഖകളില്‍ നിന്ന് 3750 രൂപയ്ക്ക് ലഭിക്കും. പട്ടികജാതി- വര്‍ഗ, വികലാംഗര്‍ തുടങ്ങിയവര്‍ 2750 രൂപ അടച്ചാല്‍ മതിയാകും. പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ക്ക് ഫോണ്‍: 0124-4517187 ( ശനി-ഞായര്‍ ദിവസങ്ങള്‍ ഒഴികെ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ). Email:neetpg@nbe.gov.in
http://www.deshabhimani.com/newscontent.php?id=206878

No comments:

Post a Comment