Thursday, September 6, 2012
പി.ജി. സീറ്റൊഴിവ്
കേരള സര്‍വകലാശാല ഇസ്ലാമിക് പഠനവകുപ്പില്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി കോഴ്സിന് പൊതുവിഭാഗത്തിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇസ്ലാമിക് ഹിസ്റ്ററിക്ക് പുറമെ സാമൂഹ്യശാസ്‌ത്രവിഷയങ്ങള്‍, അറബിക്, അഫ്‌സല്‍ ഉല്‍–ഉലമ എന്നീ വിഷയങ്ങളില്‍ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പുമേധാവിയുമായി സെപ്‌റ്റംബര്‍ ഏഴിന് മുമ്പ് ബന്ധപ്പെടണം. ഫോണ്‍: 0471–2308115, 9495231737.
സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സില്‍ എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതം ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്‌റ്റംബര്‍ ആറിന് കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471–2308905.
ജിയോളജി വകുപ്പില്‍ എം.എസ്‌സി ജിയോളജി കോഴ്സില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ രണ്ട് ഒഴിവുകളുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം സെപ്‌റ്റംബര്‍ ഏഴ് രാവിലെ 11 മണിക്ക് കാര്യവട്ടം ജിയോളജി വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471–2308403.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ എസ്.ടി വിഭാഗത്തില്‍ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്‌റ്റംബര്‍ ഏഴിന് മുമ്പ് വകുപ്പ് മേധാവിയെ ബന്ധപ്പെടണം.
മ്യൂസിക് വകുപ്പില്‍ എം.എ. മ്യൂസിക് (സി.എസ്.എസ്)–ല്‍ എസ്.സി/എസ്.ടി/ഓപ്പണ്‍ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വകുപ്പുമായി ബന്ധപ്പെടുക.
http://news.keralakaumudi.com/news.php?nid=4d2d65127ed41a7217b475c13cc052f3
Subscribe to:
Post Comments (Atom)
No comments:
Post a Comment