2012ലെ ഇന്ത്യന്‍ ഇക്കോണമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 2012 ഡിസംബര്‍ 1 മുതലായിരിക്കും പരീക്ഷ. കേളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. www.upsconline.nic.inലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഇന്ത്യന്‍ ഇക്കോണമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എന്നിവയിലേതെങ്കിലുമൊന്നിലേക്കാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍-1. വിശദവിവരങ്ങള്‍ www.upsc.gov.in, www.upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കണം.
http://madhyamam.in/news/189108/120905
No comments:
Post a Comment