Wednesday, September 5, 2012
സിവില്‍ സര്‍വീസ്: ഡല്‍ഹിയില്‍ സൗജന്യ പരിശീലനം
മലപ്പുറം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന `സക്കാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും’ മലപ്പുറം `സോള്‍’എജ്യൂക്കേഷന്‍ ട്രസ്റ്റും സംയുക്തമായി ഡല്‍ഹിയിലെ പ്രമുഖ സിവില്‍ സര്‍വീസസ് പരിശീലന കേന്ദ്രങ്ങളില്‍ സൗജന്യമായ പരിശീലനത്തിന് അവസരമൊരുക്കുന്നു.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയില്‍ യോഗ്യത നേടുന്ന ബിരുദാനന്തര/പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കാണ് അവസരം. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് മലപ്പുറത്ത് 22 ന് പ്രിലിമിനറി പരീക്ഷ നടത്തും. സകാത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനും സച്ചാര്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിയുമായ ഡോ. സഫര്‍ മഹമൂദ് നേതൃത്വം നല്‍കും.
മെയിന്‍ പരീക്ഷ 28 നും അഭിമുഖം 29 നും നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തൊട്ടടുത്ത ആഴ്‌ചകളില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷ `സോള്‍’ ട്രസ്റ്റിന്റെ www.keralamvd.gov.in എന്ന വെബ്‌സൈറ്റില്‍ 15 ന് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷ ഫീസ് 200 രൂപ പരീക്ഷാ കേന്ദ്രത്തില്‍ അടക്കണം. ചെയര്‍മാന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍, സെക്രട്ടറി കെ.കെ. നാസര്‍, ഡയറക്‌ടര്‍മാരായ മുഹമ്മദ് മാട്ടി, ജൗഹര്‍ അഡ്വ. എന്‍.കെ. അബ്‌ദുല്‍ മജീദ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
.jpg)
No comments:
Post a Comment