Tuesday, September 25, 2012
ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ്
തിരു: മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 2012-13ല്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സിന്റെ ഇന്റര്‍വ്യു 29ന് രാവിലെ 10 മുതല്‍ നടത്തും. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഒന്നുമുതല്‍ 250 വരെയുള്ള എല്ലാ പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികളും, എല്ലാ ആണ്‍കുട്ടികളും (ഇരുപതാം തീയതി കൗണ്‍സലിങ് കഴിഞ്ഞ് അഡ്മിഷന്‍ എടുത്തവര്‍ വരേണ്ടതില്ല) അന്നേ ദിവസം ഇന്റര്‍വ്യുവിന് ഹാജരാകണം. പുതുതായി അപേക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂവിന് ഹാജരാകാം.
പ്രോസ്പെക്ടസില്‍ പറയുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. ഈ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കില്ല. മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍വച്ച് ഇന്റര്‍വ്യു നടത്തും. റാങ്ക് ലിസ്റ്റിലുള്ള എല്ലാ പട്ടികജാതി/വര്‍ഗ വിഭാഗക്കാരും എല്ലാ ആണ്‍കുട്ടികളും ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. വിവരങ്ങള്‍ക്ക് www.dme. kerala. gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാം.
http://www.deshabhimani.com/newscontent.php?id=206877
Subscribe to:
Post Comments (Atom)
No comments:
Post a Comment