ഐഐടികളില്‍ എംഎസ്സി കോഴ്സുകള്‍ക്കും, ബിഎസ്സിക്കുശേഷമുള്ള ഉപരിപഠനത്തിനുമുള്ള പ്രവേശന പരീക്ഷയായ, ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ്(ജാം 2013)ഫെബ്രുവരി 10ന് നടക്കും.ഐഐടിദില്ലിയാണ് ഇക്കുറി പരീക്ഷ സങ്കടിപ്പിക്കുന്നത്.അപേക്ഷാഫോറവും ബ്രോഷറുംസെപ്തംബര്‍ 20 ഒക്ടോബര്‍ 20 വരെ കനറാബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ വിതരണം ചെയ്യും.ഓണ്‍ലൈനിലും അപേക്ഷ രജിസ്റ്റര്‍ ചെയ്യാം.
മേഖലാടിസ്ഥാനത്തിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്. ഫോം വില 1200 രൂപ.പെണ്‍കുട്ടികള്‍ക്ക് ഫീസില്ല. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 600 രൂപ. ഇന്ത്യന്‍ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്സയന്‍സ് ബംഗളൂരു,മുംബൈ, ഡല്‍ഹി, ഗുവാഹത്തി, കാണ്‍പുര്‍, ഖരക്പുര്‍, ചെന്നൈ, റൂര്‍ക്കി,ഭുവനേശ്വര്‍, ഗാന്ധിനഗര്‍, ഹൈദരാബാദ്, ഇന്‍ഡോര്‍ ഐഐടികളിലെ വിവിധ എംഎസ്സി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. രാവിലെ 9 മുതല്‍ പകല്‍12വരെയും ഉച്ചക്ക്ശേഷം രണ്ടുമുതല്‍ അഞ്ചുവരെയും രണ്ടു സെക്ഷനായാണ് പരീക്ഷ.
ബയോളജിക്കല്‍സയന്‍സ്,ബയോടെക്നോളജി,കെമിസ്ട്രി,കംപ്യൂട്ടര്‍അപ്ലിക്കേഷന്‍സ്,ജിയോളജി,ജിയോഫിസിക്സ്,മാത്തമാറ്റിക്സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ് എന്നീഒമ്പത്ടെസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.ബയോളജിക്കല്‍സയന്‍സ്,ബയോടെക്നോളജി,കംപ്യൂട്ടര്‍ആപ്ലിക്കേഷന്‍സ് പേപ്പറുകള്‍ ഒബ്ജക്ടീവ് ടൈപ്പിലും മറ്റുള്ളവ ഒബ്ജക്ടീവ് കം ഡിസ്ക്രിപ്റ്റീവ് ടൈപ്പിലുമായിരിക്കും.ഒരു വിദ്യാര്‍ഥിക്ക് ഒന്നോ/രണ്ടോ പേപ്പര്‍ പരീക്ഷകള്‍ക്ക് തെരഞ്ഞെടുക്കാം. രണ്ടാമത്തെ പേപ്പറിന് അഡീഷണല്‍ ഫീസ് അടയ്ക്കണം.
ഓരോ ഐഐടിയിലെയും എംഎസ്സി കോഴ്സുകളും അവയ്ക്ക് ബാധകമായ ടെസ്റ്റ് പേപ്പറും വെബ്സൈറ്റിലെ വിശദമായി വിജ്ഞാപനത്തിലുണ്ട്. ടെസ്റ്റ് പേപ്പറുകളുടെ വിശദമായ സിലബസും ബ്രോഷറും http://gate.iitd.ac.in/jam എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ രജിസ്ട്രേഡ് തപാലില്‍Organizing Chairman,- Jam---2013,Gate/Jam Office, Block-1,IIT Delhi, Houze Khas, New Delhi-110016. . എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 നുള്ളില്‍ ലഭിക്കണം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 23 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ Jam വെബ്സൈറ്റില്‍ ലഭിക്കും. അഡ്മിറ്റ് കാര്‍ഡ് യഥാസമയം ഓണ്‍ലൈനായി ലഭിക്കും.
http://www.deshabhimani.com/home.php

This comment has been removed by the author.
ReplyDelete