Friday, September 7, 2012
പഠിക്കാന്‍ പണമായി പ്രതിമാസം പതിനായിരം രൂപ
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി കേന്ദ്രമായ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസില്‍ 2012 അക്കാദമി വര്‍ഷം ആരംഭിക്കുന്ന പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി.-പി.എച്ച്.ഡി. പ്രോഗ്രാമില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമിലേിക്കു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 6000 രൂപയും മൂന്നാം വര്‍ഷം മുതല്‍ പ്രതിമാസം 10,000 രൂപ വീതവും ഫെലോഷിപ്പിനത്തില്‍ ലഭിക്കുന്നതാണ്.
അപേക്ഷകര്‍ 60 ശതമാനം മാര്‍ക്കോടെ കെമിസ്‌ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ്, മെഡിസിന്‍, ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരായിരിക്കണം ഇവര്‍ പ്ലസ്‌ടു തലത്തിലോ ബിരുദ തലത്തിലോ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌കില്‍ ഇവാലുവേഷന്‍ ക്യാമ്പ് എന്നിവയുടെ അടിസ്‌ഥാനത്തിലാണു തെരഞ്ഞെടുപ്പ്.
അപേക്ഷാഫോം ചുവടെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം ദി ഫിനാന്‍സ് ഓഫീസര്‍, എം.ജി. യൂണിവേഴ്‌സിറ്റി, പ്രിയദര്‍ശിനി ഹില്‍സ്, കോട്ടയം എന്ന പേരില്‍ എടുത്ത 600 രൂപയുടെ ഡി.ഡി. സഹിതം, ഡയറക്‌ടര്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ്, എം.ജി. യൂണിവേഴ്‌സിറ്റി, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ., കോട്ടയം എന്ന വിലാസത്തില്‍ സെപ്‌റ്റംബര്‍ 17-നു മുമ്പ് ലഭ്യമാക്കിയിരിക്കണം.
http://mangalam.com/index.php?page=detail&nid=598995&lang=malayalam
Subscribe to:
Post Comments (Atom)
No comments:
Post a Comment