ഗവേഷണ തല്‍പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ" സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്വണ്‍, പ്ലസ്ടു, ബിഎസ്സി/എംഎസ്സി ഒന്നാം വര്‍ഷം, ബിഇ/ബിടെക്/ബിആര്‍ക്ക് ഒന്നാം വര്‍ഷം തുടങ്ങിയ തലങ്ങളില്‍ എന്‍ജിനിയറിങ്്, സയന്‍സ് മേഖലകളിലാണ് സ്കോളര്‍ഷിപ്പ്. ബേസിക് സയന്‍സ് വിഷയങ്ങളില്‍ താഴെ പറയുന്ന ഏതെങ്കിലും മൂന്നു സ്ട്രീമുകളില്‍ ഒന്നില്‍ സ്കോളര്‍ഷിപ്പ് നല്‍കും.
സ്ട്രീം എസ്എ: 2012-13 അധ്യയനവര്‍ഷം സയന്‍സ് വിഷയങ്ങളെടുത്ത് പ്ലസ് വണ്ണിനു പഠിക്കുന്നവരും പത്താം ക്ലാസില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 80 ശതമാനം മാര്‍ക്കും വേണം (എസ്സി/എസ്ടിക്ക് 70 ശതമാനം). സ്ട്രീം എസ്ബി: 2012-13ല്‍ ഒന്നാം വര്‍ഷ ബിഎസ്സി/എംഎസ്സി ഇന്റഗ്രേറ്റഡ് (ബേസിക് സയന്‍സില്‍ ബിരുദ കോഴ്സ്) കോഴ്സില്‍ ചേര്‍ന്നവരും പ്ലസ്ടു പരീക്ഷയില്‍ മാത്തമാറ്റിക്സിനും സയന്‍സ് വിഷയങ്ങള്‍ക്കും ചേര്‍ന്ന് 60 ശതമാനം മാര്‍ക്കും (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവര്‍ക്ക്.
സ്ട്രീം എസ്എക്സ്: 2012-13ല്‍ ല്‍ സയന്‍സ് പ്ലസ്ടുവിന് പഠിക്കുന്നവരും എസ്എസ്ല്‍സിക്ക് സയന്‍സ്, മാത്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം (എസ്സി/എസ്ടിക്ക് 70 ശതമാനം) മാര്‍ക്കുള്ളവരും 2013-14 അധ്യയനവര്‍ഷം ബേസിക് സയന്‍സില്‍ ബിഎസ്സി/ബിഎസ്/ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് ചേരാന്‍ താല്‍പര്യമുള്ളവരുമായവര്‍ക്ക് എസ് എക്സ് സ്ട്രിമില്‍ അപേക്ഷിക്കാം. സ്ട്രീം എസ്പി: പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ, ബേസിക് സയന്‍സില്‍ ബിരുദത്തിന് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ ചേരുന്നവരും പ്ലസ്ടുവിനോ എസ്എസ്എല്‍സിക്കോ ആകെ 60 ശതമാനം മാര്‍ക്കു (എസ്സി/എസ്ടിക്ക് 50 ശതമാനം) ലഭിച്ചവരും സയന്‍സ് അടിസ്ഥാനമായ ഒരു ഗവേഷണ പ്രോജക്ട് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം www.kvpy.org.in. വെബ്സൈറ്റിലൂടെ ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരം വെബ്സൈറ്റിലുണ്ട്.
http://www.deshabhimani.com/newscontent.php?id=198388
No comments:
Post a Comment