Wednesday, September 12, 2012
ആര്‍മിയില്‍ അധ്യാപക നിയമനം
കോഴിക്കോട്: ഇന്ത്യന്‍ ആര്‍മി എജുക്കേഷന്‍ കോറില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സ്, വൈ ഗ്രൂപ്പിലേക്കുള്ള ഹവില്‍ദാര്‍ നിയമനത്തിന് കര്‍ണാടക, കേരളം, ലക്ഷദ്വീപ്, മാഹി നിവാസികളായ 20നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ, ശാരീരിക യോഗ്യതയുള്ളവര്‍ക്കായി നവംബര്‍ 25ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷ നടക്കും. ഒക്ടോബര്‍ അഞ്ചിനു മുമ്പ് ബന്ധപ്പെട്ട ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
കേരളം, ലക്ഷദ്വീപ്, മാഹി മേഖലകളിലുള്ളവര്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസിലോ കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2351762, 0495-2383953 നമ്പറുകളില്‍ ബന്ധപ്പെടണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment