Tuesday, September 25, 2012
സ്റ്റൈപ്പന്റേടുകൂടി പ്രൊഫഷണല്‍ ഡവലപ്മെന്‍്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനു പഠിക്കാന്‍ അവസരം
കോഴിക്കോട്: കേരള സര്‍ക്കാരിന്റെകീഴിലുള്ള സ്വയംഭരണസ്ഥാപനമായ സെന്‍്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍്റ് എജുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (ക്രെസ്റ്റ്) കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി/ഒ. ബി.സി വിഭാഗങ്ങളിലെ ബിരുദധാരികളില്‍ നിന്നും അഞ്ചുമാസത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൊഫഷണല്‍ ഡവലപ്മെന്‍്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍്റ് ലഭിക്കും.
ആകെ 40 സീറ്റുകളാണുള്ളത്. പട്ടികജാതി- 28 , പട്ടികവര്‍ഗം-8 , ഒ.ഇ.സി/ഒ.ബി.സി വിഭാഗം- 4 എന്നിങ്ങനെയാണ് സീറ്റിന്റെലഭ്യത. ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്റെുംഇന്‍്റര്‍വ്യൂവിന്റെും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും മുന്‍ഗണന.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍്റ് കോഴിക്കോട്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബംഗളൂരുഎന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുക. വിവര സാങ്കേതിക വിദ്യ, വ്യക്തിത്വവികസനം, ആശയ വിനിമയ പാടവം, വ്യവസായ സംരംഭകത്വം, അനാലിറ്റിക്കല്‍ & കോണ്‍ടിറ്റേറ്റീവ് സ്കില്‍സ,് എംപ്ളോയ്ബിലിറ്റി എന്‍ഹാന്‍സ്മെന്‍്റ് എന്നിവയാണ് പഠന വിഷയങ്ങള്‍.
കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ വയസ്സ്, സമുദായം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബിരുദം, മാസ്റ്റേഴ്സ് ബിരുദം എന്നിവയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെകോപ്പി, ഫോട്ടോ എന്നിവ സഹിതം Executive Director, CREST, Chevayur, Calicut 673017എന്ന വിലാസത്തില്‍ അപേക്ഷിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി September 28, 2012. പ്രായം:
നവമ്പര്‍ 1, 2012 നു 28 വയസ്സ്. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് മാത്രമെ ഇന്‍്റര്‍വ്യൂവിനുള്ള അറിയിപ്പ് ലഭിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് Website: www.crest.ac.in Email: crest.calicut@gmail.com ഫോണ്‍: 0495 2355342, 2351496
http://madhyamam.in/news/191802/120921
Subscribe to:
Post Comments (Atom)
No comments:
Post a Comment