Tuesday, September 25, 2012

മെഡിക്കല്‍ പി.ജി ദേശീയ ഏകീകൃത പ്രവേശ പരീക്ഷ നവംബര്‍ 23 മുതല്‍


      ന്യൂദല്‍ഹി: മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള ദേശീയ ഏകീകൃത പ്രവേശ പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ (നീറ്റ്) പി.ജി നവംബര്‍ 23 മുതല്‍ ഡിസംബര്‍ ആറു വരെ രാജ്യത്ത് 33 കേന്ദ്രങ്ങളില്‍ നടത്തും. എം.ഡി, എം.എസ്, ഇതര മെഡിക്കല്‍ പി.ജി ഡിപ്ളോമ കോഴ്സുകള്‍ക്ക് പ്രവേശം നേടുന്നതിന് ദേശീയ പരീക്ഷാ ബോര്‍ഡ് നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശ പരീക്ഷയാണ് നീറ്റ്.

നീറ്റ് - പി.ജി പരീക്ഷയില്‍ യോഗ്യത നേടിയാല്‍ മാത്രമേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കോളജുകളില്‍ മെഡിക്കല്‍ പി.ജി, ഡിപ്ളോമ കോഴ്സുകള്‍ക്ക് പ്രവേശം നേടാനാകൂ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ റെഗുലേഷന്‍ പരിധിയില്‍പ്പെടുന്ന രാജ്യത്തെ എല്ലാ കോളജുകളും നീറ്റ് പി.ജിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
അപേക്ഷകര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍നിന്ന് എം.ബി.ബി.എസ് ബിരുദവും ഒരു വര്‍ഷത്തെ ഇന്‍േറണ്‍ഷിപ്പും ഉള്ളവരായിരിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടാകണം. 2013 മാര്‍ച്ച് 31നകം ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരെയും പരിഗണിക്കും. നീറ്റ് പി.ജിയില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ നാലു മുതല്‍ നവംബര്‍ 12 വരെ www.nbe.gov.in/neetpg  വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനുള്ള നിര്‍ദേശങ്ങള്‍, പരീക്ഷാ സിലബസ്, സീറ്റു വിവരങ്ങള്‍, കൗണ്‍സലിങ് എന്നിവയുടെ വിവരങ്ങളും വെബ്സൈറ്റില്‍നിന്ന് ലഭിക്കും.
     പരീക്ഷാ ഫീസായ 3750 രൂപ ആക്സിസ് ബാങ്കിന്‍െറ തെരഞ്ഞെടുത്ത ശാഖകളില്‍ അടച്ച് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റില്‍ വൗച്ചര്‍ നേടാവുന്നതാണ്. പട്ടികജാതി/വര്‍ഗം/ വികലാംഗര്‍ എന്നിവര്‍ക്ക് 2750 രൂപയാണ് ഫീസ്. ആദ്യം ഫീസടക്കുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രം, ദിവസം, സമയം എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഔദ്യാഗിക വെബ്സൈറ്റ് www.nbe.gov.in/neetpg യില്‍ ലഭിക്കുന്നതാണ്. ഹെല്‍പ് ലൈന്‍ 0124-451787.
http://madhyamam.in/news/192346/120924

No comments:

Post a Comment