Tuesday, September 25, 2012

ഇന്ത്യന്‍ ഓയിലില്‍ 400 ഒഴിവുകള്‍


     രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ഐ.ഒ.സി.എല്‍) 400 ഒഴിവുകളുണ്ട്. 250 ഗ്രാജ്വേറ്റ് എഞ്ചിനിയര്‍മാരുടെയും 150 അസിസ്റ്റന്റ് ഓഫീസര്‍മാരുടെയും ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി വിഭാഗങ്ങളിലാണ് ഓഫീസര്‍ തസ്തികയില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുള്ളത്.


     ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും വ്യാവസായിക പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അസിസ്റ്റന്റ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കാം. 2013ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കികയാണ് തെരഞ്ഞെടുപ്പ്. ഗേറ്റ് 2013 പരീക്ഷ എഴുതിയവരില്‍ നിന്ന് ഐ.ഒ.സി.എല്ലില്‍ അപേക്ഷിച്ചവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തെരഞ്ഞെടുക്കുക.

     ഒരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവയറിയാന്‍ www.iocl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഗേറ്റ് 2013ന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഇതേ സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 19
http://madhyamam.in/news/191930/120922

No comments:

Post a Comment