Wednesday, September 5, 2012
ലക്ഷദ്വീപ് കേന്ദ്രത്തില്‍ ബിഎഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വ്വകലാശാല, ലക്ഷദ്വീപ് കവറത്തി കോളേജ് ഓഫ് എജ്യുക്കേഷന്‍ സെന്ററില്‍ ബിഎഡ് കോഴ്‌സിന് 2012-13 അധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ഷദ്വീപ് നിവാസികള്‍ക്കും, ലക്ഷ്‌ദ്വീപില്‍ ജോലി ചെയ്യുന്ന വന്‍കരയിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും, വിശദമായ പ്രോസ്‌പെക്‌ടസും സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് എഡ്യുക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍, കവറത്തി, യു.ടി ഓഫ് ലക്ഷദ്വീപ് 682555 എന്ന വിലാസത്തില്‍ സെപ്‌തംബര്‍ 15നകം ലഭിച്ചിരിക്കണം. അപൂര്‍ണ്ണവും, പിഴവുകളുള്ളതും, വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ നിരസിക്കും.
Subscribe to:
Post Comments (Atom)

No comments:
Post a Comment