ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും(ജെ.ആര്‍.എഫ്) ലക്ചര്‍ഷിപ്പ് അര്‍ഹതാ നിര്‍ണയത്തിനുമുള്ള (നെറ്റ്) സി.എസ്.ഐ.ആര്‍- യു.ജി.സി പരീക്ഷ ഡിസംബര്‍ 23നു നടത്തും. നെറ്റ് പരീക്ഷ ജയിക്കുന്നവര്‍ക്ക് ലക്ചര്‍ഷിപ്പ് യോഗ്യത ലഭിക്കും.
ഗവേഷണ സ്‌കോളര്‍ഷിപ്പിനും ലക്ചര്‍ഷിപ്പിനും വേണ്ടിയുള്ള പരീക്ഷയാണിത്. ജെ.ആര്‍.എഫിനും ലക്ചര്‍ഷിപ്പിനും ഒന്നിച്ചോ ലക്ചര്‍ഷിപ്പിനു മാത്രമായോ അപേക്ഷിക്കാം. ഇത്തവണ മുതല്‍ എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കായി എന്‍ജിനീയറിങ് സയന്‍സസ് എന്ന വിഷയം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിനീയറിങ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണു പരീക്ഷ.
എന്‍ജിനീയറിങ് സയന്‍സിന് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക് ആണ് യോഗ്യത. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതതു വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എം.എസ്‌സി (എസ്.സി/എസ്.ടിക്കും പി.എച്ച്/വി.എച്ച് വിഭാഗക്കാര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി). അവസാനവര്‍ഷ യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സപ്തംബര്‍ 19നു മുമ്പ് പി.ജി നേടി പിഎച്ച്.ഡി എടുത്തവര്‍ക്ക് എം.എസ്‌സിക്ക് 50 ശതമാനം മാര്‍ക്ക് മതി. ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2012 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി/വികലാംഗര്‍/ വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവു ലഭിക്കുന്നതാണ്. ലക്ചര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല.
ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. സി.എസ്.ഐ.ആറിന്റെ ംംം. രശെൃവൃറഴ.ൃല.െശി വെബ്‌സൈറ്റിലൂടെ ആഗസ്ത് 21 മുതല്‍ സപ്തംബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ ഫീസടയ്ക്കണം. 400 രൂപയാണ് ഫീസ് (ഒ.ബി.സിക്ക് 200ഉം പട്ടികജാതി-വര്‍ഗ വിഭാഗത്തിന് 100ഉം രൂപ).
ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍നിന്ന് അപേക്ഷാഫോറം വാങ്ങാം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.csirhrdg.res. in/mainnetdec12.pdf എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment